അമ്പലപ്പുഴ : നിറുത്തി ഇട്ടിരുന്ന ചരക്കു ലോറിയിൽ മിനി ലോറി ഇടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു .ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് ഇന്നലെ പുലർച്ചെ 3 ഓടെ ഉണ്ടായ വാഹനാപകടത്തിൽ മിനി ലോറി ഡ്രൈവർ കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി വീട്ടിൽ റസാക്ക് (40), ഒപ്പം ഉണ്ടായിരുന്ന വയനാട് അമ്പലവയൽ സ്വദേശി ജിതിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം റിലേയൻസ് മാളിലേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന മിനി ഇൻസുലേറ്റഡ് ലോറി കപ്പക്കട ജംഗ്ഷന് കിഴക്ക് ഭാഗത്ത് നിറുത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇരു വാഹങ്ങളുടേയും മുൻ ഭാഗം പൂർണ്ണമായി തകർന്നു.