bdb

ഹരിപ്പാട്: ലോക്ക് ഡൗണിൽ കുടുങ്ങി നിത്യജീവിതം വഴിമുട്ടിയവർക്ക് വിഷു സമ്മാനമായി പച്ചക്കറി കിറ്റ് നൽകി യൂത്ത് കോൺഗ്രസ്. ഹരിപ്പാട് നഗരപരിധിയിലെ അഞ്ഞൂറോളം കുടുംബങ്ങളിലേക്കാണ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. സമീപ മേഖലകളിലെ കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പച്ചക്കറികളിൽ ഏറിയ പങ്കും സമാഹരിച്ചത്. നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനൊപ്പം കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണി കിട്ടാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസം പകരുക കൂടിയായിരുന്നു പ്രവർത്തകരുടെ ലക്ഷ്യം. അമ്പതിനായിരത്തോളം രൂപയുടെ പച്ചക്കറിയാണ് ഈ തരത്തിൽ സമാഹരിച്ച് വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. റോഷൻ, ആർ.രതീഷ്, സുജിത്.സി. കുമാരപുരം, ആർ. ഷിയാസ്, വിഷ്ണു പ്രസാദ്, പ്രഫുൽ ബിനു,, മിഥുൻ മുരളി, എം.മുനീർ, ബിബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.