ഹരിപ്പാട്: തിരുവനന്തപുരം ആർ. സി. സി യിൽ ചികിത്സയ്ക്ക് പോകാൻ മാർഗമില്ലാതെ വിഷമിച്ച രോഗിക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല. കുമാരപുരം 13ാംവാർഡിലെ കാൻസർ രോഗിക്ക് ആർ. സി. സിയിൽ പോകാൻ മാർഗ്ഗം ഒരുക്കണമെന്ന് കുമാരപുരം സൗത്ത് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്തു പ്രതിപക്ഷനേതാവിന്റെ കണ്ട്രോൾറൂമിൽ അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസ് സൗകര്യം ഒരുക്കിയത്.