ഹരിപ്പാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സർവ്വോദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സാമൂഹിക അടുക്കളയിൽ കെ.എസ്.യു ടി.കെ.എം.എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികളും പാചകത്തിനാവശ്യമായ മറ്റു സാധനങ്ങളും എത്തിച്ചു നൽകി. സർവ്വോദയ പാലിയേറ്റീവ് കെയർ ജില്ലാ കൺവീനർ ജോൺ തോമസിന് യൂണിറ്റ് പ്രസിഡന്റ് ആര്യ കൃഷ്ണൻ സാധനങ്ങൾ കൈമാറി. മനു.എം. നങ്ങ്യാർകുളങ്ങര, വൈശാഖ് പൊന്മുടിയിൽ, ഷാനിൽ സാജൻ, ഗോകുൽ നാഥ്, രാം കിഷൻ തുടങ്ങിയവർ നേതൃത്വം നൽകി.