ഹരിപ്പാട് : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സർവ്വോദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സാമൂഹിക അടുക്കള വഴി ഹരിപ്പാട്ട് ഇരുപതിനായിരത്തിലേറെ പേർക്ക് ഭക്ഷണമെത്തിച്ചു നൽകി. നാലിനം കറികളോട് കൂടിയ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണവും ആളുകളിലേക്ക് എത്തിച്ച് നൽകുന്നത് പൂർണ്ണമായും സൗജന്യമായാണ്. ആദ്യ ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന നാളെ പായസമടങ്ങുന്ന ഉച്ചഭക്ഷണം തയ്യാറാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ: എസ്. ദിപു: 9446421515, രഞ്ജിത് ചിങ്ങോലി : 9447597568