തുറവൂർ: പുറപ്പെടാ ശാന്തി സമ്പ്രദായമുള്ള തുറവൂർ മഹാക്ഷേത്രത്തിലെ മേൽശാന്തി മാറ്റം വിഷുദിനമായ ഇന്ന് പുലർച്ചെ നടക്കും. മധുസൂദനൻ അടുക്കത്തായരാണ് പുതിയ മേൽശാന്തി. പുലർച്ചേ 3ന് നിലവിലെ മേൽശാന്തി ശ്രീധരകജനായ നര സിംഹമൂർത്തിയുടേയും മഹാസുദർശനമൂർത്തിയുടേയും ശ്രീലകത്ത് വിഷുക്കണി കണ്ട്, ഇരു ഭഗവാന്മാരുടെയും പൂജകൾ പൂർത്തിയാക്കി പടിയിറങ്ങും .തുടർന്ന് ക്ഷേത്രം ഊരാളൻ വളമംഗലം തേവിലപ്പൊഴിമന ശങ്കരൻ നമ്പൂതിരി നിയുക്ത മേൽശാന്തി മധുസൂദനൻ അടുക്കത്തായർക്ക് നമസ്ക്കാര മണ്ഡപത്തിൽ വച്ച് പാറ ജപിച്ചു നൽകും.ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി നിയുക്ത മേൽശാന്തിയെ ശ്രീലകത്തേയ്ക്ക് ആനയിക്കും. ഇത് മൂന്നാം തവണയാണ് മധുസൂദനൻ അടുക്കത്തായർ തുറവൂർ മഹാക്ഷേത്രത്തിൽ മേൽശാന്തിയാകുന്നത് . വിഷു ദിനം മുതൽ അടുത്ത വിഷുദിനംവരെയുള്ള ഒരു വർഷക്കാലമാണ് കാലാവധി . നെല്ലൂർ ഇല്ലത്ത് നൃസിംഹ കടവന്നായയാണ് പുതിയ കീഴ്ശാന്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും ആഘോഷവും ഒഴിവാക്കി. ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.