ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 300-ാം നമ്പർ തെക്കനാര്യാട് ശാഖയ്ക്ക് കീഴിലുള്ള ചാരംപറമ്പ് ശ്രീ മഹാദേവ സേവാസമിതിയുടെ നേതൃത്വത്തിൽ മുപ്പത് കുടുംബങ്ങൾക്ക് അഞ്ച്കിലോ അരി ഉൾപ്പെടുന്ന വിഷുക്കിറ്റ് വിതരണം ചെയ്തു. സമിതി ചെയർമാൻ ചിറ്റേഴം ജയപ്പൻ, സി.എസ്.ശിവദാസ്, സുഭാഷ് പുല്ലാശേരി എന്നിവർ നേതൃത്വം നൽകി.