മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ചെന്നിത്തല മേഖലയിലെ 50 ഓളം കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ വിഷു കിറ്റ് വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം ഉദാരമതികളായ വ്യക്തികളുടെ സഹായത്താൽ യൂണിയൻ നടത്തുന്ന സാമൂഹ്യക്ഷേമപദ്ധതിയുടെ ഭാഗമായിട്ടാണ് കിറ്റ് വിതരണം ചെയ്തത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗോപൻ ആഞ്ഞിലിപ്ര, ശാഖ ഭാരവാഹികളായ സോമരാജൻ ,ചന്ദ്രൻ, അനിൽകുമാർ, സോമൻ ശിവഗംഗ, ബിജു ആനമുടിയിൽ, വിനോദ്, പശുപാലൻ, മധുസൂതൻ, ശശി, സദാനന്ദൻ, മുരളീധരൻ, ദേവരാജൻ ,സഹദേവൻ, ശശി, തമ്പി കൗണടിയിൽ, ബിജു ഏറ്റിക്കൽ, സുരേഷ് ചിത്രമാലിക,അനീഷ്, ആനന്ദൻ, സുരേന്ദ്രൻ, ഹരിലാൽ, വി.ടി.ബാബു, കെ.പി.എം.എസ് നേതാകളായ ജനാർദ്ദനൻ, രോഹിണി ,യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല എന്നീവർ വിവിധ ശാഖാ യോഗങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി. തിരുവല്ലയിലും, മാവേലിക്കരയിലും പ്രവർത്തിക്കുന്ന ട്രോഫി മാളിന്റെ മാനേജിംഗ് ഡയറക്ടർ രജനി ദയകുമാർ ആണ് കിറ്റുകൾ സംഭാവനയായി നൽകിയത്. യൂണിയന്റെ ആഭിമുഖ്യത്തിൽ 15 ദിവസമായി നടന്നു വരുന്ന പൊതിച്ചോർ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. ഇന്നലെ തഴക്കര മേഖലയിലെ 257, 1175 എന്നീ നമ്പർ ശാഖാ യോഗങ്ങളാണ് പൊതിച്ചോർ നൽകിയത്. രാജു വഴുവാടി, ഷാജി ,ജയപ്രകാശ് കാങ്കാലിൽ എന്നിവർ പൊതിച്ചോർ കൈമാറി.