ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാനസികാരോഗ്യ വിഭാഗത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
. മാവേലിക്കര ജില്ലാ ആശുപത്രിയിൽ സൈക്യാട്രിക് ചികിത്സയുടെ നോഡൽ ഓഫീസറായി പ്രവർത്തിച്ച ഡോ. മഞ്ജു പീതാംബരനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണ്. കൊവിഡ് -19 ന്റെ ആഘാതത്തിൽ നിരവധി ആളുകൾക്ക് മാനസിക പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ള ഈ ഘട്ടത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽനിന്നും മനോരോഗ വിഭാഗത്തെ മാറ്റിയഡി.എം.ഒയുടെ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രിക്കും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനും ഇ-മെയിൽ സന്ദേശം അയച്ചതായി കൊടിക്കുന്നിൽ പറഞ്ഞു.