ആലപ്പുഴ: ലോക്ക് ഡൗൺ കാരണം അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സ്വൈപ്പിംഗ് മെഷീന്റെ വാടക ബാങ്കുകൾ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
ബാങ്ക് ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിലെ പലിശ ബാങ്കുകൾ ഈടാക്കും. ലോണെടുത്ത് സ്ഥാപനം നടത്തുന്ന വ്യാപാരികൾക്ക് ഇത് കനത്ത ആഘാതമാകും. മൊറോട്ടോറിയം കാലയളവിലെ പലിശ പൂർണ്ണമായും ഒഴിവാക്കുന്നതിനും മോറട്ടോറിയം കാലാവധി ആറ് മാസമായി നീട്ടുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.