വളളികുന്നം: വള്ളികുന്നം ജനമൈത്രി പൊലിസിന്റ നേതൃത്വത്തിൽ വിഷു ദിന കിറ്റുകൾ വിതരണം ചെയ്തു. വീടുകൾ. സന്ദർശിച്ച് 150 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ഉദ്ഘാടനം ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ് വി കോര നിർവ്വഹിച്ചു. വള്ളികുന്നം എസ്. എച്ച്.ഒ കെ.എസ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ കെ.സുനുമോൻ, സുരേഷ്, ഷിയാസ് ഖാൻ ,സനൽ, റിനു കെ ഉമ്മൻ, അനീഷ് ജി. നാഥ്, സജൻ, രമ്യാ, നജു റോയ് തുടങ്ങിയവർ സംസാരിച്ചു