ചേർത്തല : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്ത ദൗർലഭ്യം നേരിടുന്നുവെന്ന മുഖ്യമന്ത്റിയുടെ അറിയിപ്പിനെ തുടർന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സമിതിയുടെ കീഴിലുള്ള രക്തദാനസേന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തി.20 പേരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.1200 പേർ അടങ്ങുന്ന രക്തദാനസേനയാണ് യൂണിയനുള്ളത്.തുടർന്ന് ഓരോ ആഴ്ചയിലും 20 പേർ വീതം രക്തദാനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് സജേഷ്‌ നന്ദ്യാട്ട്,സെക്രട്ടറി അജയൻ പറയകാട്,യൂണിയൻ സമിതി അംഗങ്ങളായ ബൈജു ഗോകുലം,രതീഷ് കോലോത്ത് വെളി,പ്രിൻസ് മോൻ,ശ്യാംകുമാർ,മനു മോഹൻ, സൈബർ സേന ചെയർമാൻ ബാലേഷ്,മധു അമ്മനേഴത്ത് എന്നിവർ നേതൃത്വം നൽകി.രക്തം ആവശ്യമുള്ളവർ 7907059072 നമ്പരിൽ ബന്ധപ്പെടണം.