ചേർത്തല:കളരിയും കളരി ചികിത്സയും ജീവനോപാധിയാക്കി അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന കളരി ഗുരുക്കൻമാർക്ക് കൊവിഡ് 19 ന്റെ നിയന്ത്രണത്തോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായതിനാൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാസർഗോഡു മുതൽ തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് പ്രത്യേക ക്ഷേമനിധിയോ,സർക്കാർ ആനൂകൂല്യങ്ങളോ ലഭിക്കുന്നില്ല. പ്രായമായ നിരവധി ഗുരുക്കൻമാർ ഉൾപ്പെടെ സംഘടനയുടെ ഭാഗമമായി പ്രവർത്തിക്കുന്നുണ്ട്.സർക്കാർ അടിയന്തിര സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് വി.ശിവൻകുട്ടിയും സെക്രട്ടറി നാരായണൻ ഗുരുക്കളും ആവശ്യപ്പെട്ടു.