ആലപ്പുഴ: സേവാഭാരതിയും ബി.ജെ.പി. ഹെൽപ്പ് ഡെസ്‌ക്കും ചേർന്ന് വിഷുവിനോടനുബന്ധിച്ച് സാധാരണ ജനങ്ങൾക്ക് നൽകിയ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം പ്രാന്തീയ സഹ സേവാ പ്രമുഖ് (സംസ്ഥാന സഹ സേവാ പ്രമുഖ് ) എം.സി. വത്സൻ ഉദ്ഘാടനം ചെയ്തു. .ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ, തോണ്ടൻകുളങ്ങര ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.കണ്ണൻ എന്നിവർ സംസാരിച്ചു.