അരൂർ: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലായ മത്സ്യതൊഴിലാളി കുടുബങ്ങൾക്ക് ചന്തിരൂർ വ്യാസാ ചാരിറ്റബിൾ ട്രസ്റ്റ് ആയിരം രൂപ വീതം ധനസഹായം നൽകി. ട്രസ്റ്റ് അംഗങ്ങളായ എഴുപത്തിരണ്ട് കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത് . ട്രസ്റ്റ് പ്രസിഡന്റ് സി.എസ്.ശശിധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.സാബു അധ്യക്ഷനായി. .വി.കെ. ശിവദാസൻ, കെ.എസ്.ബാഹുലേയൻ എന്നിവർ സംസാരിച്ചു.