ആലപ്പുഴ: സ്ത്രീ പീഡന കേസിൽപെട്ട എൻ.സി.പി നേതാവ് അഡ്വ. മുജീബ് റഹ്മാന് എതിരെ ഉള്ള കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു.
തീവ്രവാദബന്ധവും ഹവാല സാമ്പത്തിക ഇടപാടുകളും മറ്റ് ഉന്നതതല ബന്ധങ്ങളും ആരോപിക്കപ്പെടുന്നത് നിസാരമായി കാണുവാൻ കഴിയില്ലെന്നും ഗോപകുമാർ പറഞ്ഞു.