അരൂർ: കൊവിഡിന്റെ പ്രതിരോധത്തെത്തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് അരൂർ വട്ടക്കേരി റോഡ് റസിഡന്റ്സ് അസോസിയേഷൻ സൗജന്യമായി വിഷു കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പ്രസിഡന്റ് സോമശേഖരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷനിൽപ്പെട്ട 90 കുടുബങ്ങൾക്കാണ് 500 രൂപയോളം വിലവരുന്ന സാധനങ്ങളടങ്ങിയ വിഷു കിറ്റ് വിതരണം നടത്തിയത്