പൂച്ചാക്കൽ : ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ പുസ്തകങ്ങളുമായി ഗ്രന്ഥശാല പ്രവർത്തകർ വീടുകളിലേക്ക്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം പൂച്ചാക്കൽ യംഗ് മെൻസ് ഗ്രന്ഥശാലയാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.അംഗത്വമുള്ളവർക്കാണു് പുസ്തകം എത്തിക്കുക.മുൻ പഞ്ചായത്തംഗം സരളമ്മക്ക് പുസ്തകം കൈമാറി പ്രസിഡന്റ് ജയദേവൻ കൂടക്കൽ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ലോറൻസ് പെരിങ്ങലത്ത്, സെക്രട്ടറി കെ.ഇ.കുഞ്ഞുമോൻ, മാന്തറ ഷാജി, രവി കാരക്കാട് ,ശ്രീകാന്ത്, എൻ.റ്റി.ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.