photo

ചേർത്തല:കൊറോണ സ്ഥിരീകരിച്ച തണ്ണീർമുക്കം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ മാസ്കുകളും സാനിറ്റൈസറും ഭക്ഷണവും നൽകി.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ വിതരണോദ്ഘാടനം നിർവഹിച്ചു.യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാരായ കെ.സോമൻ,സിബി നടേശ് എന്നിവർ പങ്കെടുത്തു.