കായംകുളം: ചാരായവും 50 ലിറ്റർ കോടയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര രാജേഷ് ഭവനത്തിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിലാണ് കോടയും വാറ്റുചാരായവും ഒളിപ്പിച്ചിരുന്നത്. .പൊലീസ് എത്തിയപ്പോൾ പട്ടിയെ തുറന്ന് വിട്ടിട്ട് വീടിനുള്ളിൽ ഒളിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റു ചെയ്തത്.