ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ ആശാ വർക്കർമാരെ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ.കെ.അനൂപ് ആദരിച്ചു. ബി.ജെ.പി.ജില്ലാ ട്രഷറർ കെ.ജി കർത്ത നല്കിയ വിഷു കിറ്റുകൾ നൂറനാട് പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്കും വിതരണം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ പ്രദീപ്, എൻ.ആർ.ഐ സെൽ മണ്ഡലം കൺവീനർ അശോക് ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സ്റ്റാലിൻ കുമാർ, ജനറൽ സെക്രട്ടറി പരമേശ്വരൻ നായർ, യുവമോർച്ച മുൻ ജില്ല സെക്രട്ടറി അരുൺ.എസ്.കുമാർ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.