മാവേലിക്കര: ജില്ലാ ആശുപത്രിയിൽ നിന്നും മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസ് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളോട് കാട്ടുന്ന അവഗണനയാണെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആരോപിച്ചു. 400ന് അടുത്ത് കിടക്കകൾ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയിൽ ഇപ്പോൾ 200ൽ താഴെ മാത്രം കിടക്കകളാണുള്ളത്. ശരാശരി 1800ൽ അധികം പേർ ഒ.പി വിഭാഗത്തിലെത്തുന്ന ജില്ലാ ആശുപത്രി വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള റഫറൻസ് ആശുപത്രിയായി മാറിയിട്ട് വർഷങ്ങളായി. ഐസലേഷൻ വാർഡ് നിർമ്മിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചില്ല.