മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരംഭിച്ച കമ്യൂണിറ്റി കിച്ചണിലേക്ക് ചെട്ടികുളങ്ങര ക്ഷേത്ര ഭരണസമിതിയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ ഭക്ഷ്യധാന്യങ്ങൾ നൽകി. കൺവൻഷൻ സെക്രട്ടറി ആർ.രാജേഷ് കുമാറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയും പഞ്ചായത്ത് സെക്രട്ടറി സനൽ ദത്തും ചേർന്ന് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.