a

മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ തെരുവുനായ്ക്കൾ കോഴിയേയും താറാവിനേയും കടിച്ചുകൊന്നു. പള്ളിക്കൽ ഈസ്റ്റ് പത്താം വാർഡിൽ രാജീ ഭവനത്തിൽ രാധാമണിയുടെ ഉടമസ്ഥതയിലുള്ള 25 ഓളം താറാവുകളെയാണ് ഇന്നലെ പുലർച്ചെ കൂട് തകർത്ത് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. മുട്ടയിടുന്ന താറാവുകളാണ് ചത്തത്. അയൽവാസിയായ ഹരിശ്രീ ഭവനത്തിൽ ഷീജയുടെ മുട്ടയിടുന്ന ഏഴ് കോഴികളെയും നായ്ക്കൾ കടിച്ചുകൊന്നു.