ചേർത്തല :മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണിലേയ്ക്ക് കെ.എസ്.എസ്.പി.യു മാരാരിക്കുളം വടക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പ്രസിഡന്റ് വി.കെ.മോഹനദാസ് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാറിന് കൈമാറി.യൂണിറ്റ് സെക്രട്ടറി പി.വി.സുരേന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.കുറുപ്പ്,സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.രമണൻ എന്നിവർ പങ്കെടുത്തു.