ആലപ്പുഴ : തുറവൂരിലെ മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ ഉത്പാദനം മൂന്നിലൊന്നായി വെട്ടിക്കുറച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മിൽമ മാനേജ്മെന്റ് അറിയിച്ചു. ഫാക്ടറിയിലെ ജീവനക്കാരുടെ എണ്ണം മൂന്നിൽ രണ്ടായി മാത്രമേ കുറച്ചിട്ടുള്ളു. ലോക്ക് സൗണിന് മുമ്പ് 282 തൊഴിലാളികളും ലോക്ക് സൗണിന് ശേഷം 208 തൊഴിലാളികളും ജോലിചെയ്യുന്നു. ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് തൊഴിലാളികളുടെ എണ്ണം കുറച്ചത്. മൂന്ന് ഷിഫ്റ്റുകളായി 300 മെട്രിക് ടൺ കാലിത്തീറ്റയാണ് പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ 200 മെട്രിക് ടൺ കാലിത്തീറ്റ ഉൽപ്പാദിപ്പിച്ച് വിതരണം നൽകുന്നുണ്ടെന്നും മിൽമ പത്രക്കുറിപ്പിൽ അറിയിച്ചു. സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്ന ഇൻഡന്റ് പ്രകാരം 8 ദിവസത്തിനകം ഇപ്പോൾ കാലിത്തീറ്റ എത്തിക്കാൻ കഴിയുന്നുണ്ട്.