a

മാവേലിക്കര: കായംകുളം സ്വദേശിയായ വീട്ടമ്മയുടെ കണ്ണിൽ നിന്നു 12.5 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധ ഡോ.പൂർണിമ രാംഗോപാലിന്റെ നേതൃത്വത്തിലാണ് വിരയെ ജീവനോടെ പുറത്തെടുത്ത്. വിരയെ ബയോപ്സിക്ക് അയച്ചതായി ഡോ.പൂർണിമ രാംഗോപാൽ പറഞ്ഞു. കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് വീട്ടമ്മ ചികിത്സ തേടിയത്.