അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇത്തവണ കണി ദർശനമില്ലാതെ വിഷു ആഘോഷിക്കും.മുൻ കാലങ്ങളിൽ പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി എത്തിയിരുന്നത്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് വിഷുക്കണി ദർശനം നടക്കാതിരിക്കുന്നത്.