അരൂർ:എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം അംഗങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും സ്വർണ്ണ പണ്ടം ഈ ടിന്മേൽ ഒരു വർഷ കാലാവധിയ്ക്ക് പലിശ രഹിത വായ്പ നൽകുന്നതിന് തീരുമാനിച്ചതായി പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അറിയിച്ചു. പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ 2 വരെ സംഘത്തിൽ നിന്നും വായ്പ ലഭിക്കും. നീതി സ്റ്റോറിൽ നിന്നും അരിയും പല വ്യഞ്ജനങ്ങളും എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും, നളന്ദ ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും അരി, ആട്ട, ഗോതമ്പുപൊടി എന്നിവയും ലഭ്യമാണ്. ഫോൺ: 9539670049.