ഹരിപ്പാട് : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ വിഷു ദിവസമായ ഇന്ന് ഉത്സവ കൊടിയേറ്റ് ഉണ്ടായിരിക്കില്ലെന്ന് ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. വേലായുധസ്വാമിയുടെ വിഷുക്കണി ദർശന ചടങ്ങ് ക്ഷേത്രം തന്ത്രി, മേൽശാന്തി, അഡ്മിനിസ്ട്രേറ്റീവ് ആഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കും.