ആലപ്പുഴ:കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് അനുവദിച്ച 1000 രൂപയുടെ ധനസഹായം ഉടൻ ലഭ്യമാക്കാൻ മന്ത്റി ഡോ തോമസ് ഐസക്ക് ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.1000 രൂപ കിട്ടാൻ അംഗങ്ങൾ ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടത് ക്ഷേമനിധി കാർഡിന്റെ കോപ്പി,ആധാർ കാർഡിന്റെ കോപ്പി,ബാങ്ക് പാസ് ബുക്കിന്റെ കോപ്പി,റേഷൻ കാർഡിന്റെ കോപ്പി തുടങ്ങിയ വലിയൊരു പട്ടികയാണ്.
കടകൾ അടച്ചത് കൊണ്ട് ഫോട്ടോ കോപ്പിയെടുക്കുവാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. ക്ഷേമനിധി അംഗത്വം പുതുക്കിയപ്പോൾ ഇതെല്ലാം നൽകിയിട്ടുള്ളതാണ് .രേഖകൾ മെയിൽ വഴിയും വാട്ട്‌സ് ആപ്പ് വഴിയും സ്വീകരിക്കുവാൻ ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം മന്ത്റിയോട് അഭ്യർത്ഥിച്ചു.