ph

കായംകുളം: കായംകുളം മാർക്കറ്റിനടുത്ത് ദേവസ്വം വക സ്ഥലത്ത് മാലിന്യകൂമ്പാരത്തിന് തീപിടിച്ചത് പരിഭ്രാന്തിയുയർത്തി. തൊട്ടടുത്ത് പേപ്പർ ഗോഡൗണും മറ്റ് വ്യാപാര സ്ഥാപങ്ങളും ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സെത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി.

ഗോവിന്ദമുട്ടം ദേവികുളങ്ങര വലിയവീട്ടിൽ സുധയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന പുരയിടത്തിന്റെ പകുതിയോളം ഭാഗത്ത് പുല്ലിന് തീപിടിച്ചതും പരിഭ്രാന്തി ഉയർത്തി.