s

മാവേലിക്കര : മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ സദ്യ നൽകി. സദ്യയുടെ വിഭവങ്ങൾ യൂണിയൻ അഡ്മിനിസ്ട്രേട്ടർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മാന്നാർ എസ്.എച്ച്.ഒ ജോസ് മാത്യുവിന് കൈമാറി.യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല ,ഗോപൻ ആഞ്ഞിലിപ്ര, അനിൽകുമാർഎന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ യൂണിയന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഭക്ഷണവിതരണത്തിന്റെ മൂന്നാം ഘട്ടമായി യൂണിയനിലെ വിവിധ ശാഖാ യോഗങ്ങളിലെ കിടപ്പു രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റു വിതരണവും നടന്നു.