s

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം മാവേലിക്കര യൂണിയനിലെ മുഴുവൻ ഭവനങ്ങളിലും വിഷുദിനം പ്രാർത്ഥനാദിനമായി ആചരിച്ചു. എല്ലാ വീടുകളിലും രാവിലെ ശ്രീനാരായണ ഗുരുദേവ ചിത്രം പുഷ്പമാലകൾ കൊണ്ട് അലങ്കരിച്ചു. 5 തിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങൾ പുകച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ് പ്രാർത്ഥന ചൊല്ലിയത്.യൂണിയൻ ഗുരുക്ഷേത്രത്തിൽ ശാന്തി സച്ചിലിന്റെ നേതൃത്വത്തിൽ ഗുരു പൂജ, ഗുരു പുഷ്പാഞ്ജലി, എന്നിവക്ക് ശേഷം പ്രാർത്ഥനാദിനാചരണം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, അജി പേരാത്തേരിൽ എന്നിവർ പങ്കെടുത്തു.