mla

ചാരുംമൂട് : കഴിഞ്ഞ ആറു വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരുന്ന താമരക്കുളം പച്ചക്കാട് രജനിഭവനം രജിതയ്ക്ക് ആർ.രാജേഷ് എം.എൽ.എ യും അഗ്നിശമേന സേനാ യൂണിറ്റും അത്യാവശ്യ മരുന്നുകളെത്തിച്ചു നൽകി.

രജിതയുടെ പിതാവ് കഴിഞ്ഞ ദിവസം സൈക്കിളിൽ കായംകുളം വരെ പോയെങ്കിലും മരുന്നുകൾ കിട്ടിയിരുന്നില്ല. തുടർന്നാണ്. നൂറനാട് പൊലീസുമായുംഎം.എൽ.എ ഓഫീസുമായും ബന്ധപ്പെട്ടത്. പൊലീസ് വിവരം നൽകിയതിനെ തുടർന്ന് മാവേലിക്കര അഗ്നിശമന സേന യൂണിറ്റ് ഓഫീസർ എസ്. താഹ ഇടപെട്ട് തിരുവനന്തപുരത്തു നിന്നും മാവേലിക്കര നിന്നും മരുന്നുകൾ കളക്ട് ചെയ്തു. ആറായിരത്തോളം രൂപ വിലവരുന്ന മരുന്നുകൾ അഗ്നിശമന സേന ഉദ്യോഗസ്ഥരായ റ്റി.പി. അനിൽകുമാർ ,എൻ. അജിത് കുമാർ എന്നിവരാണ് കൊണ്ടുവന്നത്.

എം.എൽ.എ ഇടപെട്ട് രണ്ടായിരത്തോളം രൂപയുടെ മരുന്നുകളാണ് സൗജന്യമായി എത്തിച്ചു നൽകിയത്.

ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിച്ച മരുന്നുകൾ ആർ.രാജേഷ് എം.എൽ.എ രജിതയ്ക്ക് കൈമാറി.

സി.പി.ഒ.റെജികുമാർ , ആർ.ബിനു, റെനി തോമസ് എന്നിവർ പങ്കെടുത്തു.