അമ്പലപ്പുഴ : അനുമതിയില്ലാത്ത സ്ഥലത്ത് വള്ളമിറക്കിയത് പൊലീസ് തടഞ്ഞതിനെത്തുടർന്ന് കടപ്പുറത്ത് സംഘർഷാവസ്ഥ.

നീർക്കുന്നം കുപ്പി മുക്കിൽ വള്ളമിറക്കിയതാണ് കാരണം. നിലവിൽ തോട്ടപ്പള്ളി, അർത്തുങ്കൽ എന്നിവിടങ്ങളിൽ മാത്രമാണ് വള്ളമിറക്കാൻ അനുമതി നൽകിയിരിക്കുന്നത്. തോട്ടപ്പള്ളി, പറവൂർ എന്നിവിടങ്ങളിൽ കടൽ ശക്തമായ സമയത്താണ് കുപ്പിമുക്കിൽ വള്ളമിറക്കിയത്.വിവരമറിഞ്ഞ് പൊലീസ് എത്തി തടഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.