ആലപ്പുഴ: രണ്ടാംഘട്ട ലോക്ക് ഡൗൺ ആരംഭിച്ചതോടെ നഗരത്തിലെ വഴിയോര കച്ചവടകേന്ദ്രങ്ങൾ അധികൃതർ അടപ്പിച്ചു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, നഗരസഭ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് കച്ചവടകേന്ദ്രങ്ങൾ അടപ്പിച്ചത്. രാവിലെ തുറന്ന് പ്രവർത്തനം ആരംഭിച്ച പഴം, പച്ചക്കറി കടകൾ 11 മണിയോടെ അധികൃതർ എത്തി അടപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക‌ർശനമായി പാലിക്കണമെന്ന് മൈക്ക് അനൗൺസ്മെന്റ് നടത്തിയ ശേഷമായിരുന്നു നടപടി.