ആലപ്പുഴ: കുടുംബശ്രീ സഹായ വായ്പാ പദ്ധതിക്ക് ഉപാധികൾ ഏർപ്പെടുത്തിയത് പിൻവലിച്ച് മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും 20000 രുപയുടെ വായ്പ ലഭിക്കുവാനുളള നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് നേതാവ് ബേബി പാറക്കാടൻ ആവശൃപ്പെട്ടു.കുടുംബശ്രീക്കാർക്ക് മൂന്നു മാസത്തെ സാവകാശം നിലവിലുളള വായ്പകൾക്ക് സർക്കാർ അനുവദിച്ചിട്ടും ദേശസാൽകൃത ബാങ്കുകൾ വായ്പാ തിരിച്ചടവിന് നിർബന്ധിക്കുന്നത് നിർത്തിവെയ്ക്കാൻ അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി

മുഖൃമന്ത്രി,ധനമന്ത്രി, ജില്ലാഭരണാധികാരി എന്നിവർക്ക് നിവേദനം മെയിൽ ചെയ്തതായി ബേബി പാറക്കാടൻ അറിയിച്ചു.