ആലപ്പുഴ: നഗരത്തിൽ കോൺവെന്റ് സ്ക്വയർ ജംഗ്ഷനു സമീപം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ കായംകുളം കൃഷ്ണപുരം പാലസ് വാർഡ് വള്ളിഭവനത്തിൽ രാജേഷ് (കണ്ണൻ- 41) മരിച്ചു. രണ്ടു ലോറികളിലുമായി മൂന്നുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം. രാജേഷ് ഓടിച്ചിരുന്ന ലോറി കിഴക്കുഭാഗത്തുനിന്ന് ജംഗ്ഷനിലേക്കും രണ്ടാമത്തെ ലോറി എറണാകുളം ഭാഗത്തു നിന്ന് കൊല്ലത്തേക്കും വരികയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രാജേഷ് ഉൾപ്പെടെ എല്ലാവരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കൾ: അരവിന്ദ്, അശ്വന്ദ്.