ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. ലോക്ക് ഡൗൺ കാലത്ത് എടുക്കേണ്ട മുൻകരുതലുകൾ, ഓൺലൈൻ പഠന സാദ്ധ്യതകൾ, പഠനോപകരണ നിർമ്മാണം എന്നിവയെപ്പറ്റി എല്ലാ ദിവസവും നിശ്ചിത സമയത്ത് രണ്ട് മണിക്കൂർ ZOOM എന്ന ആപ് വഴി കുട്ടികളുമായി സംവദിക്കും.