ഹരിപ്പാട്: സേവാഭാരതി കാർത്തികപ്പള്ളി പഞ്ചായത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ ബാങ്കുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസ്, വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ, വിവിധ വഴിയോരങ്ങൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. സേവാഭാരതി പ്രവർത്തകരായ വിപിൻ, കണ്ണൻ കൃഷ്ണ, വിനീഷ്, സുരേഷ്, വേണു, അനീഷ് സെന, സബീൻ, ബിനീഷ് എന്നിവർ പങ്കെടുത്തു.