ആലപ്പുഴ : എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദേശാനുസരണം അമ്പലപ്പുഴ യൂണിയനിലെ മുഴുവൻ വീടുകളിലും വിഷു ദിനം പ്രാർത്ഥനാദിനമായി ആചരിച്ചു.
എല്ലാ വീടുകളിലും ഗുരുദേവചിത്രം പുഷ്പമാല്യങ്ങൾ കൊണ്ട് അലങ്കരിച്ച് അഞ്ചുതിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധ ദ്രവ്യങ്ങൾ പുകച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഭക്തിപൂർവ്വം ഗുരുവന്ദനം, ഗുരുഷഡ്ഗം, ഗുരുസ്തവം, ദൈവദശകം, ഭ്രദകാളിയഷ്ടകം തുടങ്ങിയവ ചൊല്ലി. പ്രാർത്ഥനയിൽ മുഴുവൻ പേരും പങ്കുചേർന്നതായി യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.