ആലപ്പുഴ : കമ്മ്യൂണിറ്റി കിച്ചണുകളിലും സേവന പ്രവർത്തനങ്ങളിലും സി.പി എം രാഷ്ടീയ വിവേചനം കാട്ടുന്നെന്നാരോപിച്ച് 17 ന് രാവിലെ മുതൽ വൈകിട്ട് 6 വരെ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറും നിയോജക മണ്ഡലം പ്രസിഡന്റുമാരും ഉപവസിക്കും.
ജില്ലാ പ്രസിഡന്റ് ജില്ലാ ഓഫീസിലും മണ്ഡലം പ്രസിഡൻറുമാർ നിയോജകമണ്ഡലം ഓഫീസുകളിലുമാണ് ഉപവാസം നടത്തുക .സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉപവാസം ഉദ്ഘാടനം ചെയ്യും .