ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ അഗതികൾക്ക് വിഷുക്കൈ നീട്ടം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ നിർവ്വഹിച്ചു. സി.ഡി.എസ് മെമ്പർ ശോഭന ജി. പണിക്കർ , എ.ഡി.എസ് പ്രസിഡന്റ് വസുമതി , സെക്രട്ടറി റീത്ത ,അംഗങ്ങളായ മായാദേവി ,മഞ്ജു ,ബിന്ദു എന്നിവർ പങ്കെടുത്തു.