ഹരിപ്പാട്: ബി.എം.എസ് കാർത്തികപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ ചേപ്പാട് പഞ്ചായത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്‌.സന്തോഷ്, സെക്രട്ടറി ഡി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബിജു, ബി.എം.എസ് ചേപ്പാട് പഞ്ചായത്ത് പ്രസിഡൻറ് മുരളീധരൻ, വനജാ ഗോപി, സതീശൻ എന്നിവർ നേതൃത്വം നൽകി.