photo

ചേർത്തല:കൊറോണ പ്രതിരോധ പ്രവർത്തകർക്കും അവശ്യ സർവീസ് നടത്തുന്ന ഡ്രൈവർമാർക്കും കാപ്പിയും ലഘുഭക്ഷണവുമൊരുക്കി എ.ഐ.വൈ.എഫ് ചേർത്തല സൗത്ത് മണ്ഡലം കമ്മി​റ്റി. കപ്പ,അട എന്നിവ ഇടവിട്ട ദിവസങ്ങളിലും ഒപ്പം ചുക്കുകാപ്പിയുമാണ് വിതരണം ചെയ്യുന്നത്. വൈകിട്ട് നാലു മുതൽ 11-ാം മൈൽ ജംഗ്ഷന് സമീപമാണ് ലഘു ഭക്ഷണ വിതരണം.

സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാണ് ഭക്ഷണ വിതരണം. പിന്തുണ അറിയിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവർ വിതരണ സ്ഥലത്തെത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബൈരഞ്ജിത്ത്,എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബ്രൈ​റ്റ് എസ്.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് സാംജു സന്തോഷ്, സെക്രട്ടറി കെ.എസ്.ശ്യാം,എ.അനിൽ കുമാർ,ഷിബു ,ആർ. സച്ചിൻ, ബാലമുരളി,നിധിൻ കണിയാംപള്ളി,സബീഷ്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥർ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ജീവനക്കാർ, അന്യസംസ്ഥാന ലോറി തൊഴിലാളികൾ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവരുടെ നന്ദിവാക്കുകൾ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി നേതാക്കൾ പറഞ്ഞു.