ഹരിപ്പാട് : കൊവിഡിന്റെ ദുരിതം പേറുന്ന കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിപണികൾ നടത്തി. ജീവനി-സഞ്ജീവനി എന്നപേരിലാണ് സംഭരണവും വിപണനവും ലക്ഷ്യമിട്ട് പഴം-പച്ചക്കറി വിപണികൾ നടത്തിയത്. കാർത്തികപ്പള്ളി, ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി, കുമാരപുരം പഞ്ചായത്തുകളിൽ കൃഷിഭവന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിലും തൃക്കുന്നപ്പുഴ, ചെറുതന, വീയപുരം, പഞ്ചായത്തുകളിൽ കൃഷിഭവനുകളിലുമാണ് വിപണികൾ ഒരുക്കിയത്. ഇക്കോഷോപ്പുകളിൽ തുടർ ദിവസങ്ങളിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കും.