ആലപ്പുഴ:കണ്ണൂരിലെ പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യമന്ത്റിക്ക് കത്ത് നൽകി.
പരാതി നൽകി 27 ദിവസത്തിന് ശേഷം മാത്രം പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.