ഹരിപ്പാട്: ലൈസൻസ് പുതുക്കിയ കള്ളുഷാപ്പുകളുടെ കൺഫർമേഷൻ നൽകാൻ
എക്സൈസ് കമ്മീഷണർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഷാപ്പുകൾ തുറക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും
കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ പ്രസിഡൻ്റ് ടി കൃഷ്ണൻ, സെക്രട്ടറി എം സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ബുദ്ധിമുട്ടിലായ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് നൽകിയ പതിനായിരം രൂപ ജീവിത ചെലവിന് അപര്യാപ്തവുമാണ്.
2020-21 വർഷത്തെ മദ്യനയം പ്രഖ്യാപിച്ചതോടെ തെങ്ങുകൾ എടുത്തെങ്കിലും വൃക്ഷ കരമടക്കം തുടർനടപടികൾ വൈകുന്നതിന് പരിഹാര മുണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.