ഹരിപ്പാട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായ ചെത്തു തൊഴിലാളികൾക്കും ജീവനക്കാർക്കും കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അയ്യായിരം രൂപ വീതം ധനസഹായം നൽകും.
ക്ഷേമനിധി ബോർഡിലേക്ക് വിഹിതമടച്ചു കൊണ്ടിരിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർക്ക് ഇ മെയിലായി. ഏപ്രിൽ 30ന് മുമ്പ് അയക്കണമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ അറിയിച്ചു.
വിശദ വിവരങ്ങൾ ബോർഡിന്റെ www.toddyworkerswelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.